Medically Reviewed By Experts Panel

ഹൃസ്വമായഉത്തരം

ഗർഭാവസ്ഥയുടെ ആദ്യ ട്രിമെസ്റ്ററിൽചിലപ്പോൾ അതിശക്തവും അതിശയകരവുമാണ്. ഇനിയുള്ള ആഴ്ചകളിൽ അനുഭവപ്പെടാൻസാധ്യതഉള്ള നാടകീയമായശരീരമാറ്റങ്ങൾനേരിടാൻ തയ്യാറാകുക .

  1. നിങ്ങളുടെ സ്തനത്തിലെ മാറ്റങ്ങൾ നിങ്ങളുടെ സ്തനങ്ങളിലെ മാറ്റങ്ങൾ ഗർഭത്തിൻറെ ആദ്യ സൂചനകളിൽ ഒന്നാണ്. അവ വലുതും ഭാരമുള്ളതും കൂടുതൽ മൃദുവും സെൻസിറ്റീവും ആയിത്തീരുന്നു
  1. മോണിംഗ് സിക്ക്നെസ് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും   ‘മോണിംഗ് സിക്ക്നെസ്എന്ന്നിങ്ങൾ ചിലപ്പോൾകേട്ടിരിക്കാം. വാസ്തവത്തിൽ ഇത് ഓക്കാനം, ഛർദ്ദി എന്നിവയുടെ മറ്റൊരു പേരാണ്. ഇത് ദിവസത്തിലെ ഏത് സമയത്തും സംഭവിക്കാം, ‘രാവിലെമാത്രമല്ല
  1. ഇടക്കിടക്ക് മൂത്രമൊഴിക്കൽനിങ്ങൾ പതിവിലും കൂടുതൽ തവണ ടോയ്ലെറ്റിലേക്ക്. ഓടേണ്ടിവന്നേക്കാംഗര്ഭപാത്രം വളരുകയും നിങ്ങളുടെ മൂത്രസഞ്ചിയിൽ അമരാൻ തുടങ്ങുകയും ചെയ്യുന്നു, ഇത് കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് നയിക്കുന്ന പല കാരണങ്ങളിൽ ഒന്നാണ്.
  1. ക്ഷീണം ഹോർമോൺ വ്യതിയാനകൾനിങ്ങളെ ക്ഷീണിപ്പിക്കുന്നതിൽ ഒരുവലിയ പങ്ക് വഹിക്കുന്നു,പ്രൊജസ്ട്രോൺഎന്നഹോർമോണിൻറെപങ്ക് പ്രത്യേകംഎടുത്തുപറയേണ്ടഒന്നാണ്
  1. ഭക്ഷണത്തോടുള്ള ആസക്തി നിങ്ങളുടെ ഫ്രിഡ്ജിലേക്കോ അടുക്കളയിലേക്കോ നിങ്ങൾ ഇടക്കിടെക്കുംഅസമയത്തും ഒളിഞ്ഞുനോക്കുകയാണെങ്കിൽവിഷമിക്കേണ്ട. ഇത് നിങ്ങളുടെ ഗർഭത്തിൻറെ ലക്ഷണമാണ്. മിക്ക സ്ത്രീകൾക്കും ഒരു പ്രത്യേക തരം ഭക്ഷണം കഴിക്കാനുള്ള പ്രേരണ ഉണ്ടാകാറുണ്ട്. ചോക്ലേറ്റുകളും ഐസ് ക്രീമുകളുമാണ് പട്ടികയിൽ മുന്നിൽ.

(കൂടുതൽ വായിക്കുക…)

ദീർഘമായഉത്തരം

  • നിങ്ങളുടെഗർഭത്തിൻറെആദ്യട്രിമെസ്റ്ററിൽനാടകീയമായമാറ്റങ്ങളുടെകാലഘട്ടമാണ്. ഏറ്റവുംതീവ്രമായശാരീരികപരിവർത്തനങ്ങളിൽഒന്ന്നിങ്ങൾക്ക്അനുഭവപ്പെടും. നിങ്ങളുടെഗർഭത്തിൻറെആദ്യലക്ഷണംമാസമുറതെറ്റിയാൽതുടങ്ങുമെങ്കിലും, പിന്നീടുള്ളആഴ്ചകളിൽസംഭവിക്കുന്നത്നിങ്ങളെആകർഷിക്കുകയുംആശ്ചര്യപ്പെടുത്തുകയുംചെയ്യുന്നഒരുരൂപാന്തരീകരണമാണ്.

ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങളിൽ ഭൂരിഭാഗവും HCG (ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ ഹോർമോൺ) എന്ന ഹോർമോണാണ് നയിക്കുന്നത്. ഗർഭാവസ്ഥയിൽ മറുപിള്ള)പ്ലാസന്റ(ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് HCG, ഇത് വളരെ വേഗത്തിൽ വർദ്ധിക്കുന്നു. ആർദ്രതകൂടിയസ്തനം, വികാരാധീനത, ഓക്കാനം, ക്ഷീണംഇവയെല്ലാം വർദ്ധിച്ചുവരുന്ന എച്ച്സിജി അളവ് മൂലമാണ്.

  1. നിങ്ങളുടെ സ്തനത്തിലെ മാറ്റങ്ങൾ നിങ്ങളുടെ സ്തനങ്ങൾ വലുതും ഭാരവുമുള്ളതായി നിങ്ങൾക്ക്അനുഭവപ്പെടും. ഇത് നിങ്ങളുടെ കുഞ്ഞിന് വേണ്ടത്രപാൽ ഉണ്ടാക്കി കൊടുക്കാനുള്ള തയ്യാറെടുപ്പിലായതുകൊണ്ടാണ്
  1. മോണിംഗ്സിക്ക്നെസ്ഒരുപരിധിവരെഗർഭിണികളിൽ പകുതിയിലധികം പേർക്കും ആദ്യ ട്രിമെസ്റ്ററിൽമോണിംഗ്സിക്ക്നെസ് അനുഭവപ്പെടും. മോണിംഗ്സിക്ക്നെസ്അതിരാവിലെആണ്സാധാരണഅനുഭവപ്പെടാറുള്ളത്അത്കൊണ്ടാണ്ആപേര്അതിനുകിട്ടിയത്, പക്ഷേ പകലോ രാത്രിയോ ഏത് സമയത്തും ഇത്അനുഭവപ്പെടാം.
  1. ഇടക്കിടക്ക്മൂത്രമൊഴിക്കൽഗർഭാവസ്ഥയിൽ പ്ലാസന്റ പ്രധാനമായും ഉത്പാദിപ്പിക്കുന്ന ഹോർമോണായ പ്രൊജസ്റ്ററോൺ, ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ (HCG) എന്നീ ഹോർമോണുകളുടെ അളവ് വർധിച്ചതിനാലാണ്തുടക്കത്തിൽ മൂത്രത്തിന്റെ ആവൃത്തി കൂടുന്നതിന്റെഒരു കാരണം. പിന്നീട് ഗർഭാവസ്ഥയിൽ ഗർഭാശയവും ,കുഞ്ഞും വളർന്നുതുടങ്ങുമ്പോൾ അവ മൂത്രസഞ്ചിയിൽ സമ്മർദ്ദം സൃഷിടിയ്ക്കുന്നതുംമറ്റൊരുകാരണംആണ്
  2. ക്ഷീണം ഗർഭകാലത്തെ ക്ഷീണം വളരെ സാധാരണമാണ്. ചില സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ക്ഷീണം തോന്നാം, ഊർജ്ജനില തീർച്ചയായും മുമ്പത്തേതിനേക്കാൾ കുറഞ്ഞതായി തോന്നും. ഉറക്കത്തിന്റെ ആവശ്യകത പോലും ഇപ്പോൾ വർദ്ധിച്ചേക്കാം. നിങ്ങൾക്ക് സാധാരണയായി രാത്രിയിൽ ആറ് മണിക്കൂർ ഉറക്കം മാത്രമേ ആവശ്യമുള്ളൂ, എന്നാൽ നിങ്ങളുടെ ഗർഭകാലത്ത് കൂടുതൽ ഉറക്കത്തിനായി നിങ്ങൾ കിടക്കയിൽചുരുണ്ടുകൂടിയേക്കാം. ഇത്അസാധാരണമല്ല.
  1. ഭക്ഷണാസക്തിഭക്ഷണാസക്തിയും വിശപ്പിലെ മാറ്റങ്ങളും ഗർഭിണികളിൽ പകുതിയിലധികം പേരെയും ബാധിക്കുന്നു. മറ്റ് ലക്ഷണങ്ങളെപ്പോലെ, ഗർഭകാലത്തെ ഭക്ഷണ ആർത്തിയും ഹോർമോൺ വ്യതിയാനങ്ങൾ കാരണമാകാം. ഇത് മണത്തിനും രുചിക്കും വലിയ സംവേദനക്ഷമത ഉണ്ടാക്കും, ഭക്ഷണത്തോടുള്ളആസക്തിപോലെ നിങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണത്തോടുള്ളവിരക്തിഉണ്ടാകാം. മുട്ട, ഉള്ളി, വെളുത്തുള്ളി, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയാണ് ഗർഭകാലത്ത്വിരക്തിതോന്നിപ്പിക്കുന്നഏറ്റവും സാധാരണമായഭകഷണങ്ങൾ.. ചോക്ലേറ്റുകളും അച്ചാറുകളും ഏറ്റവും സാധാരണമായആസക്തിതോന്നിപ്പിക്കുന്ന ഭക്ഷണമായി കാണപ്പെടുന്നു. ഐസ്ക്രീമുകളും എരിവുള്ള ഭക്ഷണങ്ങളുംഒട്ടുംപിന്നിലല്ല

അപായ സൂചനകൾ

ഇവിടെ ഞങ്ങൾ നിങ്ങളെ സാധ്യമായ ലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാരാക്കും, അതിനാൽ നിങ്ങൾ അവ ഗൗരവമായി എടുക്കും. തുലനം ചെയ്യാൻ കഴിയാത്ത നിങ്ങളുടെ മെഡിക്കൽ ആവശ്യങ്ങൾക്കായി, കാലതാമസം കൂടാതെ എപ്പോഴും ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.

നിങ്ങൾക്ക് യോനിയിൽ രക്തസ്രാവമോ പാടുകളോ അനുഭവപ്പെട്ടിട്ടുണ്ടോ?

നിങ്ങൾക്ക് മലബന്ധമോ,വയറുവേദനയോ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?

നിങ്ങൾക്ക് അസാധാരണമായ എന്തെങ്കിലും ക്ഷീണമോ ബലഹീനതയോ അനുഭവപ്പെട്ടിട്ടുണ്ടോ?

നിങ്ങൾക്ക് പനിയോ അണുബാധയുടെ മറ്റ് ലക്ഷണങ്ങളോ എന്തെങ്കിലും ഉണ്ടായിരുന്നോ?

Write A Comment