ഹൃസ്വമായഉത്തരം
ഗർഭത്തിൻറെ ആദ്യ ട്രിമെസ്റ്ററിലേക്ക് സ്വാഗതം!
ഗർഭാവസ്ഥയെ ഏകദേശം മൂന്ന് മാസം വീതമുള്ള മൂന്ന് ട്രിമെസ്റ്ററുകളായിതിരിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നുമാസകാലംഎന്നത് നിങ്ങളുടെ അവസാന ആർത്തവത്തിന്റെ ആദ്യ ദിവസം മുതൽ12 അല്ലെങ്കിൽ 13 ആഴ്ചയുടെ അവസാനംവരെആണ്.
- അതിൽ ഗർഭധാരണം (അല്ലെങ്കിൽ ബീജസങ്കലനം) ഉൾപ്പെടുന്നു, ബീജം യോനിയിലൂടെ ഗര്ഭപാത്രത്തിലെത്തി ഒരു അണ്ഡവുമായികൂടിചേരുന്നു. പ്രാരംഭ ദിവസങ്ങളിൽ, അല്ലെങ്കിൽ യഥാർത്ഥത്തിൽ ഗർഭധാരണം കഴിഞ്ഞ് ഏതാനും ആഴ്ചകൾ കഴിയുന്നതുവരെ, നിങ്ങൾ ഗർഭിണിയാണെന്ന് ഉറപ്പാക്കാനാകില്ല.
- അതിനാൽ നിങ്ങൾ ഗർഭിണിയാകുന്നതിന് മുമ്പാണ് ആദ്യത്തെ ട്രിമെസ്റ്റെർ യഥാർത്ഥത്തിൽ ആരംഭിക്കുന്നത്. ബീജസങ്കലനം എപ്പോൾ സംഭവിച്ചുവെന്ന് നിങ്ങൾക്ക് കൃത്യമായിഅറിയാൻസാധ്യമല്ലാത്തതിനാൽ, നിങ്ങളുടെ അവസാന ആർത്തവത്തിന്റെ ആദ്യ ദിവസത്തെ അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ ഗർഭം കണക്കാക്കുന്നത്. ഒരു പൂർണ്ണകാല ഗർഭം ഏകദേശം 9 മാസമോ ഏകദേശം 40 ആഴ്ചയോ നീണ്ടുനിൽക്കും.
ആദ്യത്തെ ട്രിമെസ്റ്ററിൽഗർഭസ്ഥശിശുവിൻറെ(അമ്മയുടെ ശരീരത്തിൽഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന അജാതശിശുവിന്) നിര്ണ്ണായക സമയമാണ്, കാരണം ഈ സമയത്താണ് എല്ലാ പ്രധാന അവയവങ്ങളും സിസ്റ്റങ്ങളും രൂപപ്പെടാൻ തുടങ്ങുന്നത്. കൂടുതൽ ശ്രദ്ധയോടെആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചും പതിവായി വ്യായാമം ചെയ്തും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം ശ്രദ്ധിക്കേണ്ടത്പരമ പ്രധാനമാണ്.
(കൂടുതൽ വായിക്കുക…)
ദീർഘമായഉത്തരം
ആദ്യ മൂന്നുമാസകാലം വലിയ പ്രതീക്ഷയുടെയും ആവേശകരമായ സംഭവവികാസങ്ങളുടെയും തിരിച്ചറിവിന്റെയും സമയമാണ്. ഇത്ഒന്നാം ആഴ്ച അല്ലെങ്കിൽ ഗർഭാരംഭം മുതൽ 12 ആഴ്ച അവസാനം വരെ നീളുന്നു. ഈ ആദ്യ മൂന്നുമാസങ്ങൾസംഭവബഹുലമായിരിക്കും.
- ഒന്നാമത്തെ ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിനെഗർഭംധരിച്ചിട്ടുപോലുമുണ്ടാകില്ല.എന്നാൽനിങ്ങളുടെ അവസാന ആർത്തവത്തിന്റെ ആദ്യ ദിവസം മുതൽ നിങ്ങൾ ജനനത്തീയതി കണക്കുകുട്ടുന്നു. യഥാർത്ഥത്തിൽ, ഒരു സ്ത്രീയുടെ അണ്ഡം പുരുഷന്റെ ബീജത്തിൽചേരുന്നബീജസങ്കലനത്തോടെയാണ് ഗർഭം ആരംഭിക്കുന്നത്. ഇത് രണ്ടാം ആഴ്ച അവസാനത്തോടെമാത്രമാണ്സംഭവിക്കുക
- ബീജസങ്കലനത്തിനു ശേഷം എട്ടാം ആഴ്ച വരെയുള്ള വളർച്ചയുടെ പ്രാരംഭ ഘട്ടത്തിലുള്ള നിങ്ങളുടെ കുഞ്ഞിനെ ഭ്രൂണം എന്ന് വിളിക്കുന്നു, അതിനുശേഷം അത് ഗർഭസ്ഥശിശു (അമ്മയുടെ ശരീരത്തിൽ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു അജാത ശിശു) എന്നറിയപ്പെടുന്നു.
- ഈട്രിമെസ്റ്ററിൽ, നിങ്ങളുടെ കുഞ്ഞ് മറ്റേതൊരു സമയത്തേക്കാളും വേഗത്തിൽ വളരുന്നു. ഭ്രൂണം (ജനനത്തിനു മുമ്പുള്ള വളർച്ചയുടെ പ്രാരംഭ ഘട്ടത്തിലുള്ളശിശു) ആദ്യ ട്രിമെസ്റ്ററിന്റെ തുടക്കത്തിൽ ഏതാനും മില്ലിമീറ്റർ മാത്രം നീളമുള്ളതായിരിക്കും, എന്നാൽ ട്രിമെസ്റ്ററിന്റെ അവസാനത്തോടെ, അത് ഏകദേശം മൂന്ന് ഇഞ്ച് നീളവും ഒരു ഔൺസ് ഭാരവുംകൈവരിക്കും
- ഗർഭധാരണത്തിനു ശേഷമുള്ള ആദ്യ ആഴ്ചകളിൽ, ഗർഭപാത്രം പ്ലാസന്റയുടെയും ഗർഭസ്ഥശിശുവിന്റെയും വളർച്ചയെ പിന്തുണയ്ക്കാൻ തുടങ്ങുമ്പോൾ നിങ്ങളുടെ ഹോർമോണുകളുടെ അളവ് ഗണ്യമായി മാറുന്നു. രസകരമെന്നു പറയട്ടെ, പ്ലാസന്റ എന്ന വാക്ക് ലാറ്റിൻ പദത്തിൽ നിന്നാണ് വന്നത്, അതായത് ഒരു തരം കേക്ക്. അങ്ങനെ വൃത്താകൃതിയിലുള്ള ഓവൽ കേക്ക്പോലുള്ളഒരുഅവയവം രൂപപ്പെടുന്നു. ഇത് വളരുന്ന കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും നൽകുന്നു.
നിങ്ങളുടെ ഉള്ളിൽ വളരുന്ന ഭ്രുണത്തിന്മാത്രമല്ല, നിങ്ങളിൽ തന്നെ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങും. ഹോർമോണുകളുടെ അളവ് കൂടുന്നത് ചഞ്ചലമായമാനസികാവസ്ഥ,മോണിംഗ്സിക്ക്നെസ് , സ്തനങ്ങളുടെയോ സസ്തനഗ്രന്ഥികളുടെയോ വികാസം എന്നിവയ്ക്ക് കാരണമാകും. ക്ഷീണം, മൃദുലമായ സ്തനങ്ങൾ, ഓക്കാനം എന്നിവയെല്ലാം സാധാരണ ലക്ഷണങ്ങളാണ്.